02 October Wednesday

പുണെയിൽ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരിൽ മലയാളിയും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

Photo credit: X

പുണെ > പുണെയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് മരിച്ചവരിൽ മലയാളിയും. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ്  കുമാര്‍ പിള്ള(53)യാണ് മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്  കുമാര്‍​. ബവ്ധാനു സമീപം ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം.

രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനിയറുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടത്തിൽ ​ഗിരീഷിനൊപ്പമുണ്ടായിരുന്ന പൈലറ്റും എന്‍ജിനിയറും മരിച്ചു. ക്യാപ്റ്റൻ പ്രിതാം ചന്ദ് ഭരദ്വാജ്(56), ക്യാപ്റ്റൻ പരംജിത്ത് സിങ്(64) എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേര്‍.  ഹെറിറ്റേജ് ഏവിയേഷന്റെ വിടിഇ-വിവി രജിസ്‌ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്നാണ് വിവരം.

മലയോര മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. ഓക്സ്ഫോഡ് ​ഗോള്‍ഫ് ക്ലബ് ഹെലിപാഡില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് ഇതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top