31 October Thursday

തിരുച്ചിയിൽ ക്ഷേത്രത്തിന് സമീപം റോക്കറ്റിന്റേതെന്ന് കരുതുന്ന ലോഹഭാ​ഗം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ചെന്നൈ > തമിഴ്‌നാട് തിരുച്ചിയിൽ ക്ഷേത്രത്തിന് സമീപം കാവേരി നദിയുടെ തീരത്ത് റോക്കറ്റിന്റേതെന്ന് കരുതുന്ന ലോഹഭാ​ഗം കണ്ടെത്തി. തീർത്ഥാടകരാണ് കാവേരി തീരത്ത് ലോഹഭാ​ഗം കണ്ടത്. തുടർന്ന് പൊലിസ് സ്ഥലത്തെത്തി ലോഹഭാ​ഗം സൈന്യത്തിന് കൈമാറി.

ഇന്നലെ വൈകുന്നേരം അണ്ടനല്ലൂർ ക്ഷേത്ര ദർശനത്തിനെത്തിയ തീർത്ഥാടകർ നദിയുടെ തീരത്തേക്ക് പോയപ്പോഴാണ് റോക്കറ്റ് ലോഞ്ചറിനോട് സമാനമായ ലോഹഭാ​ഗം ശ്രദ്ധയിൽപ്പെട്ടത്. ഇളം നീലയും കറുപ്പും ലോഹ നിറമുള്ള വസ്തുവാണ് കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി 117 ആർമി ഇൻഫൻട്രി ബറ്റാലിയന് ലോഹഭാ​ഗം കൈമാറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top