19 December Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പൊലീസ് കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ലക്നൗ > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നന്ദ്‌ഗ്രാമിലെ രാംലീല ഗ്രൗണ്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഹിൻഡോൺ നദിക്കരയിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ നദിയുടെ കരയിൽ ഉപേക്ഷിച്ചു. നന്ദ്ഗ്രാം സ്വദേശി സദ്ദാം ജമാനാണ് പ്രതി. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പൂനം മിശ്രയും സംഘവുംമാണ് പ്രതിയെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിൽ പിടികൂടിയത്.

നവരാത്രി ​ദിനത്തിൽ ആഘോഷം കാണാൻ‌ ഗ്രൗണ്ടിലേക്ക് പോയ കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയി. തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് നദിക്കരയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ശരീരത്തിലാകെ മുറിവുപറ്റി അബോധവസ്ഥയിലായിരുന്നു മകൾ എന്ന് മാതാപിതാക്കൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top