കർണാടക > നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകൾ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കൽബുർഗി സർക്കാർ ജില്ലാ ആശുപത്രിയിലാണ് സംഭവം. പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി കർണാടക പൊലീസ്
കുഞ്ഞിൻ്റെ രക്തം പരിശോധിക്കാൻ എന്ന് പറഞ്ഞാണ് കുഞ്ഞിനെ സ്ത്രീകൾ എടുത്തുകൊണ്ട് പോയത്. സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..