19 December Thursday

ഡൽഹി-ലഖ്നൗ ദേശീയ പാതയോരത്ത് സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

Photo credit: X

ലഖ്നൗ  > ഉത്തർപ്രദേശിലെ ഹാപൂരിൽ ഡൽഹി- ലഖ്നൗ ദേശീയ പാതയോരത്ത് സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയിൽ കണ്ടെത്തി. കാഴ്ചയിൽ 25 നും 30നുമിടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വഴിയാത്രക്കാരാണ് ദേശീയ പാതയോരത്ത് മൃതദേഹം കണ്ടെത്തിയത്.  തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.  പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി  ആശുപത്രിയിലേക്ക് മാറ്റി.

സ്ത്രീയുടെ ശരീരത്തിൽ നിരവധി മുറിവുകളും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നതായി ഹാപൂർ എ എസ് പി വിനീത് ഭട്നാഗർ പറഞ്ഞു. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top