24 December Tuesday

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാളെ വിവാഹം ചെയ്യാനായി യുവതി മകളെ കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ന്യൂഡൽഹി > ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാളെ വിവാഹം ചെയ്യാനായി അഞ്ചുവയസ്സുകാരിയായ മകളെ യുവതി കഴുത്തുഞെരിച്ച് കൊന്നു. കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം.

വെള്ളി ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ ഒരു  കുട്ടിയെ മരിച്ച നിലയിൽ കൊണ്ടുവന്നതായി പൊലീസിന് വിവരം ലഭിച്ചു. കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. തുടർന്ന് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് വെളിപ്പെടുത്തിയതായി ഡൽഹി പോലീസ് അറിയിച്ചു.

ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം ഇൻസ്റ്റാഗ്രാം വഴി രാഹുൽ എന്നയാളുമായി യുവതി പരിചയപ്പെട്ടു. അയാളെ വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെ യുവതി ഡൽഹിയിലേക്ക് താമസം മാറി. എന്നാൽ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാൻ തയാറായിരുന്നില്ല. യുവതിയെ വിവാഹം ചെയ്യാനും വിസമ്മതിച്ചു. ഇതിൽ മനംനൊന്താണ് യുവതി കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top