22 December Sunday

ഹരിയാനയിൽ സഖ്യമില്ലാതെ പൊരുതാൻ എഎപി: 20 സീറ്റിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ഡൽഹി > ഹരിയാനയിൽ 20 സീറ്റിൽ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺ​ഗ്രസ്-എഎപി സഖ്യമില്ലായെന്നാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പതിനൊന്നിടങ്ങളിലും എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച സഖ്യകാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ 90 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എഎപി ഹരിയാന അധ്യക്ഷന്‍ സുശില്‍ ഗുപ്ത അറിയിച്ചിരുന്നു.

പാര്‍ട്ടിയുടെ ഹരിയാന യൂണിറ്റ് വൈസ് പ്രസിഡന്റ് അനുരാഗ് ദണ്ഡ കലയാറ്റില്‍നിന്നും ഇന്ദു ശര്‍മ ഭിവാനിയില്‍നിന്നും മത്സരിക്കും. വികാസ് നെഹ്റ മെഹാമില്‍നിന്നും ബിജേന്ദര്‍ ഹൂഡ റോഹ്തക്കിലുമാണ് മത്സരിക്കുക. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ഇതുവരെ തയാറാകാത്തതിനെത്തുടര്‍ന്നാണ് സമ്മര്‍ദതന്ത്രമെന്നനിലയില്‍ 20 സീറ്റിൽ സ്ഥാനാര്‍ഥികളെ നിർണയിച്ചത്.  ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും മുമ്പ് സഖ്യമുണ്ടാക്കിയിരുന്നു. 10 സീറ്റാണ് എഎപി ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റ് മാത്രമാണ് എഎപിക്ക് വാഗ്ദാനം ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top