21 December Saturday

പഞ്ചാബിൽ എഎപി നേതാവിനെ വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


ന്യുഡൽഹി
പഞ്ചാബിൽ എഎപി കർഷക വിഭാഗം നേതാവിനെ വെടിവച്ചുകൊന്നു. ലുധിയാനയിലെ ഖന്ന സബ് ഡിവിഷനിലെ ഇക്കോലാഹ ഗ്രാമത്തിൽ തിങ്കൾ വൈകിട്ടാണ്‌ സംഭവം. ഖന്നയിലെ എഎപിയുടെ കർഷക വിഭാഗം കോ–--ഓർഡിനേറ്റർ  തർലോചൻ സിങ്‌ (56) ആണ്‌ കൊല്ലപ്പെട്ടത്‌.

കൃഷിയിടത്തിൽനിന്ന്‌ വീട്ടിലേക്ക്‌ സ്‌കൂട്ടറില്‍ പോകവേ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്നും  പ്രധാനപ്രതിയും ശിരോമണി അകാലിദൾ  നേതാവുമായ രൺജീത്‌ സിങ്ങിനെ  പിടികൂടിയെന്ന് ഡിഐജി ധൻപ്രീത്‌ കൗർ പറഞ്ഞു.  അകാലിദൾ കർഷകവിഭാഗം നേതാവ്‌ തജീന്ദർ സിങ്‌, സഹോദരൻ കുൽവീന്ദർ സിങ്‌ എന്നിവർക്കായി തിരച്ചിൽ ശക്തമാക്കി.  ഗ്രാമത്തലവൻ(സർപഞ്ച്‌) തെരഞ്ഞെടുപ്പിൽ  സ്ഥാനാർഥിയായി എഎപി തർലോചൻ സിങ്ങിനെ നിശ്ചയിച്ചിരിക്കെയാണ്‌ കൊലപാതകം. നേരത്തെ ശിരോമണി അകാലിദളിൽ പ്രവർത്തിച്ച സിങ്‌ 2022ലാണ്‌ എഎപിയിൽ ചേർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top