23 December Monday

അഭിഷേക് മനു സിങ്‍വി രാജ്യസഭയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

image credit Abhishek Singhvi facebook

ഹൈദരാബാദ്
തെലങ്കാനയിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് മുതിര്‍‌ന്ന കോൺ​ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ളവര്‍ക്കൊപ്പം എത്തിയാണ് തിങ്കളാഴ്ച പത്രിക നൽകിയത്. സെപ്തംബര്‍ 3നാണ് തിരഞ്ഞെടുപ്പ്. 119 അം​ഗ തെലങ്കാന നിയമസഭയിൽ കോൺ​ഗ്രസിന് 65 എംഎൽഎമാരുണ്ട്. പ്രധാനപ്രതിപക്ഷമായ ബിആര്‍എസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ബിജെപിയും ഇതുവരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അതിനാൽ മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

കോൺ​ഗ്രസ് ഭരിക്കുന്ന ​ഹിമാചലിൽ ഫെബ്രുവരിയിൽ  രാജ്യസഭാ സീറ്റിൽ  മത്സരിച്ചെങ്കിലും ആറ് കോൺ​ഗ്രസ് എംഎൽഎമാര്‍ കൂറുമാറി ബിജെപിയെ പിന്തുണച്ചതോടെ അഭിഷേക് സിങ്‍വി തോറ്റിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top