25 October Friday

ഉജ്ജയിനിൽ കാറും ഓയിൽ ടാങ്കറും കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

ഭോപ്പാൽ > മധ്യപ്രദേശിലെ ഉജ്ജയിനിൽ കാറും ഓയിൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അജ്മീറിൽ നിന്ന് ഇൻഡോറിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ കാറാണ് അപകടത്തിൽ പെട്ടതെന്ന് കച്ച്റോഡ് പൊലീസ് പറഞ്ഞു.

ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ജൗറ-നാഗ്ദ റോഡിലെ ബേഡവന്യയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ ടാങ്കർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റവരെ വിദ​ഗ്​ധ ചികിത്സയ്ക്കായി ഇൻഡോറിലേക്ക് മാറ്റി. ടാങ്കർ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top