21 December Saturday

ഡൽഹിയിൽ വാഹനാപകടം: പൊലീസ് ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

ന്യൂഡൽഹി > ഡൽഹി ട്രാൻസ്പോർട് കോർപറേഷന്റെ ബസ് ഇടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥൻ വിക്ടറാണ് (27) മരിച്ചത്. അപകടത്തിൽ മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടിബറ്റൻ മാർക്കെറ്റിന് സമീപം ഇന്നലെ രാത്രി 10.30ഓടെയാണ് അപകടമെന്നാണ് വിവരം.

ഡൽഹി ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ (ഡിടിസി) ബസ് പരസ്യ തൂണിലിടിച്ചാണ് ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഇരുവരെയും ഇടിച്ച ബസ് ഡിവൈഡറിലിടിച്ച നിൽക്കുകയായിരുന്നു. ബസിൽ ഡ്രൈവർ  മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ബസ് ഡ്രൈവറായ ​ഗാസിപൂർ സ്വദേശി വിനോദ് കുമാറി(57)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top