27 December Friday

തമിഴ്നാട്ടില്‍ വിവിധ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ചെന്നൈ> തമിഴ്നാട് കൃഷ്ണഗിരിയില്‍ ഹോസൂരിന് സമീപം പേരാണ്ടപള്ളിയില്‍ വിവിധ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൃഷ്ണഗിരിക്ക് സമീപമുള്ള ജക്കാരപ്പള്ളി സ്വദേശി 55കാരനായ ഡി രവിയാണ് മരിച്ചത്. ഹൊസൂരിന് സമീപമുള്ള ഒരു സ്വകാര്യ സ്‌കൂളിലെ മാനേജരാണ് ഇദ്ദേഹം.


ഹൊസൂരില്‍ നിന്നും കൃഷ്ണഗിരിയിലേക്ക് മാര്‍ബിളും കയറ്റി വരികയായിരുന്ന ട്രക്കിന്റെ ബ്രേക്ക് വാക്വം പ്രവര്‍ത്തന രഹിതമായതോടെ നിയന്ത്രണംവിട്ടു. ട്രക്ക് കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ ആറു കാറുകള്‍, ഒരു കണ്ടയ്നര്‍ ട്രക്ക്, സര്‍ക്കാര്‍ ബസ് എന്നിവ മാര്‍ബിള്‍ കയറ്റിവന്ന ട്രക്കുമായി കൂട്ടിയിച്ചു.


12ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് രവി മരിച്ചത്. സേലം സ്വദേശിയും ട്രക്ക് ഡ്രൈവറുമായ 31കാരന്‍ കാര്‍ത്തിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് ബംഗളുരു - ചെന്നൈ - സേലം എന്‍എച്ചിലെ ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top