21 December Saturday

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ അപകടം; ബംഗളൂരുവിൽ മലയാളി യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ബംഗളൂരു> ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഡൊംലൂര്‍ മേല്‍പാലത്തിന് സമീപമാണ്‌ അപകടമുണ്ടായത്‌. കോഴിക്കോട് കക്കോടിയില്‍ കക്കോടി ഹൗസില്‍ ജിഫ്രിന്‍ നസീര്‍(24) ആണ് മരിച്ചത്. ഐടി ജീവനക്കാരനാണ്‌ നസീര്‍.

കോറമംഗലയിൽ നിന്നും വരുന്ന വഴിയാണ്‌ അപകടം സംഭവിച്ചത്‌. തിങ്കൾ പുലര്‍ച്ചെ ഒന്നിനാണ് അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി പ്രണവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ  നസീറും പ്രണവും സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൃതദേഹം എഐകെഎംസിസിയുടെ സഹായത്തോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top