അബുദാബി> അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഒഴപ്രം സ്വദേശി റജിലാൽ കോക്കാടൻ (50) അന്തരിച്ചു. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി ജോലി ചെയ്തിരുന്ന റജിലാൽ ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
എസ്എഫ്ഐ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗവും കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജ് ചെയർമാനായിരുന്നു. ഒമാനിലായിരിക്കുമ്പോൾ ഒമാൻ കൈരളിയുടെ ഭാരവാഹി കൂടിയായിരുന്നു റജിലാൽ.
കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായിരുന്ന അദ്ദേഹം ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സജീവപ്രവർത്തകനാണ്. ഭാര്യ: മായ റജിലാൽ. കേരള സോഷ്യൽ സെന്ററിന്റെ വനിതാ കമ്മിറ്റി അംഗമാണ്.
ദീർഘകാലം ഒമാനിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ എട്ടുവർഷമായി കുടുംബസമേതം അബുദാബിയിലാണ്.
മൂത്തമകൻ നിരഞ്ജൻ മദ്രാസിൽ മൂന്നാം വർഷ ഫാഷൻ ഡിസൈനർ വിദ്യാർഥിയാണ്. ഇളയമകൻ ലാൽ കിരൺ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം അന്തിമ നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..