22 December Sunday

തമിഴ്‌നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

കോയമ്പത്തൂർ> പൊള്ളാച്ചി -കോയമ്പത്തൂർ ദേശീയപാതയിൽ  ടിഎൻഎസ്‌ടിസി മൊഫ്യൂസിൽ ബസിനു തീപിടിച്ചു. ഒതക്കൽമണ്ഡപത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ്‌ സംഭവം. ബസിൽ 50 ഓളം യാത്രക്കാർ ഉണ്ടായിരുന്നു.

എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ അപകടം ഒഴിവായത്‌. ബസ്‌ നിർത്തിയതിനു പിന്നാലെ ബസ് മുഴുവനായും തീപടരുകയായിരുന്നു.  ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് സംഘം സംഭവസ്ഥലത്തെത്തി തീയണച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top