20 September Friday

മിനിമം ബാലന്‍സ്: ബാങ്കുകള്‍ പിഴിഞ്ഞത് 8,495 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ന്യൂഡൽഹി > അക്കൗണ്ടുകളിൽ മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ അഞ്ചുവര്‍ഷത്തിനിടെ  രാജ്യത്തെ പൊതുമേഖലാബാങ്കുകൾ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്തത് 8,495 കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി  പങ്കജ്‌ ചൗധരി  ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യൻ ഓവർസീസ്‌ ബാങ്കാണ്‌ ഏറ്റവും കുറവ്‌ പിഴത്തുക ഈടാക്കിയത്‌ (19.75 കോടി രൂപ). പഞ്ചാബ്‌ നാഷണൽ ബാങ്കാണ്‌ മുന്നിൽ (1,537.87 കോടി രൂപ). എസ്ബിഐ 2020 മുതൽ  മിനിമം ബാലന്‍സിന്റെ പേരില്‍ പിഴ  ഈടാക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top