19 December Thursday

മന്ത്രവാദം നടത്തിയെന്ന് ആരോപണം; കുടുംബത്തിലെ 5പേരെയും തല്ലിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

റായ്പൂർ > ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഈറ്റ്കലിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു. കർക്കലച്ചി (43), കണ്ണ (34), ഇയാളുടെ ഭാര്യമാരായ മൗസം ബിരി, മൗസം ബുച്ച (34), മൗസം അർജോ (32) എന്നിവരെയാണ് കൊലപ്പെടുത്തിയത്.

സംഭവത്തിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സവ്‌ലം രാജേഷ് ), സവ്‌ലം ഹിദ്മ, കരം സത്യം, കുഞ്ഞം മുകേഷ്, പൊടിയം എങ്ക എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ  പറഞ്ഞു.

വടിവാളുകൾ ഉപയോഗിച്ച് ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. അഞ്ചുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു. ഗ്രാമത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ടവരെ ലക്ഷ്യംവെച്ച് ആക്രമണത്തിനിരയായ കുടുംബം മന്ത്രവാദം നടത്തിയിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രാമത്തിൽ ഓരോ ആഴ്ചയും ഒരു കുട്ടിയോ പുരുഷനോ വീതം മന്ത്രവാദത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top