22 December Sunday

മറാത്തി നടൻ അതുൽ പർചുരെ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

photo credit: instagram

മുംബൈ>മറാത്തി നടൻ അതുൽ പർചുരെ(57) അന്തരിച്ചു. അർബുദത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു അദ്ദേഹം. കരളില്‍ അര്‍ബുദം ബാധിച്ചതിനെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

നിരവധി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച പർചുരെ സുസ്മിത സെന്‍, അനുപം ഖേര്‍, സതീഷ് കൗശിക്, അനില്‍ കപൂര്‍, പ്രിയങ്ക ചോപ്ര, ജൂഹി ചൗള, സല്‍മാന്‍ ഖാന്‍,ഷാറൂഖ് ഖാന്‍,  മിഥുന്‍ ചക്രവര്‍ത്തി, ഗോവിന്ദ എന്നിങ്ങനെ പ്രമുഖ ബോളിവുഡ് താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ അലിബാബ ആനി ചലിഷിതാലെ ചോര്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top