ഹൈദരാബാദ്> മകനുമായുള്ള തർക്കം ചിത്രീകരിച്ചതിന് മാധ്യമപ്രവർത്തകനെ തെലുങ്ക് നടൻ മോഹന്‍ ബാബു മർദിച്ചു. മോഹൻ ബാബുവിന്‍റെ ജൽപള്ളിയിലെ വീട്ടിൽ ചൊവ്വാഴ്ച ഇളയ മകൻ മഞ്ചു മനോജ് എത്തിയത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. മോഹൻ ബാബുവിന്റെ സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ ആളുകള്‍ അദ്ദേഹത്തെ പുറത്തേക്ക് തള്ളിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇത് ചിത്രീകരിച്ച മാധ്യമപ്രവർത്തകനെ മൈക്ക് പിടിച്ചെടുത്ത് ആക്രമിക്കുകയായിരുന്നു.
മോഹൻ ബാബുവിനെതിരെ പൊലീസ് കേസെടുത്തു. മോഹൻ ബാബുവിന്‍റെ ജൽപള്ളിയിലെ വീട്ടിൽ ചൊവ്വാഴ്ച ഇളയ മകൻ മഞ്ചു മനോജ് എത്തിയത് സംഘര്‍ഷത്തിന് വഴിവച്ചു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. പരസ്യമായി അസഭ്യം പറയുകയും ചെയ്തിരുന്നു. രണ്ട് പ്രാദേശിക ടിവി ചാനലുകളുടെ റിപ്പോർട്ടറെയും ക്യാമറാമാനെയും താരം മര്‍ദിച്ചു.
റിപ്പോർട്ടറെ ഉടൻ തന്നെ ഷംഷാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സിടി സ്കാൻ നടത്തിയപ്പോൾ സൈഗോമാറ്റിക് (കവിളിൽ) എല്ലിന് മൂന്നിടത്ത് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..