ചെന്നൈ > നടൻ വിജയ്‌യുടെ പാർടിയായ തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. നിയമവശങ്ങൾ പരിശോധിച്ച് ശേഷം തെരഞ്ഞെടുപ്പ് കമ്മിഷൻ പാർടി അംഗീകരിച്ചുവെന്നും ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു. ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബുസി ആനന്ദാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. രണ്ടാഴ്ച മുമ്പാണ് വിജയ് പാർടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..