ചെന്നൈ> നടൻ വിജയ്‌യുടെ പാർടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നടൻ വിശാൽ. വോട്ടർ എന്ന നിലയിൽ താൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അതിന് ക്ഷണത്തിന്റെ ആവശ്യമില്ലെന്നും വിശാൽ പറഞ്ഞു.
'പുതിയ രാഷ്ട്രീയകക്ഷി വരുമ്പോൾ വോട്ടർ എന്ന നിലയിൽ അവർ എന്ത് ചെയ്യാൻ പോകുന്നു എന്നറിയാൻ ആഗ്രഹമുണ്ട്. നിലവിലെ രാഷ്ട്രീയക്കാരേക്കാൾ ജനങ്ങൾക്ക് വേണ്ടി വിജയ് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അറിയണം. സമ്മേളനം ടിവിയിൽ കാണുന്നതിലും നല്ലത് നേരിട്ട് കാണുന്നതാണ്. പങ്കെടുക്കാൻ പ്രത്യേക ക്ഷണത്തിന് ആവശ്യമില്ല. യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് പാർടിയിൽ ചേരുമെന്ന് അർത്ഥമാക്കേണ്ട'- വിശാൽ പറഞ്ഞു.
ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പാർടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..