18 December Wednesday

അപകീർത്തി പരാമർശം: നടി കസ്തൂരിയെ 29 വരെ റിമാൻഡ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ഹൈദരാബാദ്> തെലു​ഗു ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ചതിനെ തുടർന്ന് അറസ്റ്റിലായ നടി കസ്തൂരിയെ 29 വരെ റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി ഹൈദരാബാദിൽ നിന്നാണ് കസ്തൂരിയെ അറസ്റ്റ് ചെയ്തത്. ചെന്നൈ പൊലീസിന്റെ പ്രത്യേത സംഘമാണ് ഹൈദരാബാദിലെത്തി കസ്തൂരിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

നവംബർ മൂന്നിന് ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാദ പരാമർശം. ഇവിടെയുള്ള തെലു​ഗു സംസാരിക്കുന്ന വ്യക്തികൾ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വന്ന ബ്രാഹ്മണരെ തമിഴരായി അം​ഗീകരിക്കുന്നില്ലെന്നുമാണ് കസ്തൂരി പറഞ്ഞത്. രാജാക്കന്മാരുടെ അന്തപുരങ്ങളിലെ പരിചാരകരുടെ പിന്മുറക്കാരാണ് തെലുങ്കരെന്ന കസ്തൂരിയുടെ പരാമർശം വിവാദമായിരുന്നു.

ഇതിനെതിരെ ആൾ ഇന്ത്യ തെലു​ഗു ഫെഡറേഷൻ നേതാവ് സി എം കെ റെഡ്ഡി, സെക്രട്ടറി ആർ നന്ദ​ഗോപാൽ എന്നിവരുടെ പരാതിയിലാണ് ​ഗ്രേറ്റർ ചെന്നൈ പൊലീസാണ് കേസെടുത്തത്.ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top