22 December Sunday

ഹിൻഡൻബർ​ഗ് റിപ്പോർ‌‌ട്ടിനു പിന്നാലെ അദാനി ​ഗ്രൂപ്പിന്റെ ഓഹരിവില ഇടിയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

മുംബൈ> ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അദാനി ​ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിയുന്നു. സെബി മേധാവി മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനിയുടെ നിഴൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലാണ്‌ റിപ്പോർട്ടിലുള്ളത്‌.

ബിഎസ്‍സി യിൽ അദാനി എനർജി സൊല്യൂഷൻസ് 17.06 ശതമാനം ഇടിഞ്ഞ് കൂപ്പുകുകത്തി.  അദാനി പവർ 10.94 ശതമാനവും, എൻഡിറ്റിവി 11 ശതമാനവും, അദാനി ​ഗ്രീൻ എനർജി 6.96 ശതമാനവും, അദാനി പവർ 4.98 ശതമാനവും അദാനി ടോടൽ ​ഗ്യാസ് 5.57 ശതമാനവും, അദാനി വിൽമർ 3.88 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.

സെൻസെക്സിൽ 375.79 പോയിന്റും (0.47 ശതമാനം) നിഫ്റ്റി 47.45 പോയിന്റും (0.19 ശതമാനവും) താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. ഹിൻഡൻബർ​ഗ് വെളിപ്പെടുത്തലിനെ അദാനി ​ഗ്രൂപ്പ് പൂർണമായും തള്ളിക്കളഞ്ഞു. മാധബി ബുച്ചിന്റെയും ഭര്‍ത്താവിന്റെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top