22 December Sunday

തെലങ്കാനയിൽ 
വൈദ്യുതി ബിൽത്തുക പിരിക്കാൻ അദാനി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024


ഹൈദരാബാദ്
വൈദ്യുതി ബിൽ തുക പിരിക്കാനുള്ള ചുമതല സംസ്ഥാനത്തെ വൈദ്യുതി വിതരണവുമായി ബന്ധവുമില്ലാത്ത അദാനി ​ഗ്രൂപ്പിന് കൈമാറാൻ തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാര്‍. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ വൈദ്യുതി തുക പിരിക്കുന്നതാണ് അദാനി ​ഗ്രൂപ്പിന് കൈമാറുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് നേതാക്കളടക്കം രം​ഗത്തെത്തി. പിരിക്കുന്ന തുകയുടെ 75 ശതമാനം സര്‍ക്കാരിനും 25 ശതമാനം അദാനി ​ഗ്രൂപ്പിനും ലഭിക്കും.

തെലങ്കാന സര്‍ക്കാര്‍ അദാനി ​ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങുന്നില്ല.  രാ​ഹുൽ ​ഗാന്ധി അദാനിക്കെതിരെ ശക്തമായ നിലപാടെടുക്കുമ്പോള്‍, കോണ്‍​ഗ്രസ് മുഖ്യമന്ത്രിയുടെ അദാനി അനുകൂല നിലപാടില്‍ സര്‍ക്കാരിനുള്ളില്‍പോലും എതിര്‍പ്പ് ഉയരുന്നു. ‌ വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനാണ് കോണ്‍​ഗ്രസ് നീക്കമെന്ന് തെലങ്കാനയിലെ പ്രതിപക്ഷം ആരോപിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top