ന്യൂഡൽഹി
ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എംഡി വിനീത് ജയിൻ എന്നിവർക്കെതിരായി യുഎസ് നീതിന്യായവകുപ്പ് അഴിമതി, കോഴ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന അവകാശവാദവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. ഒന്നാം മോദി സർക്കാരിൽ അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തഗി, ബിജെപി സഹയാത്രികനായ മഹേഷ് ജെഠ്‌മലാനി എന്നീ മുതിർന്ന അഭിഭാഷകരും ഇതേ വാദമുയർത്തി അദാനിയെ പ്രതിരോധിച്ച് രംഗത്തുവന്നു. ഏതാനും ദിവസമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന അദാനി ഗ്രൂപ്പ് ഓഹരികൾ ബുധനാഴ്‌ച കുതിച്ചുചാട്ടം നടത്തി.
ഓഹരി വിപണിയിൽ ഫയൽ ചെയ്‌ത റിപ്പോർട്ടിലാണ് യുഎസിൽ തങ്ങൾക്കെതിരായി ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന അവകാശവാദവുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നത്. സിവിൽ ആക്ഷേപങ്ങൾ മാത്രമാണ് അദാനി ഗ്രൂപ്പിനെതിരായുള്ളതെന്ന് മുകുൾ റോത്തഗി മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..