23 December Monday

അമിത ആത്മവിശ്വാസം 
തിരിച്ചടിച്ചെന്ന്‌ ആദിത്യനാഥ്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ലക്നൗ > അമിത ആത്മവിശ്വാസം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. 2014 മുതൽ യുപിയിൽ തുടര്‍ച്ചയായി പരാജയപ്പെട്ട പ്രതിപക്ഷം ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ബിജെപിക്ക്‌ വോട്ടുവിഹിതം നിലനിര്‍ത്താനായെങ്കിലും അമിത ആത്മവിശ്വാസവും വോട്ടുചോര്‍ച്ചയും മുറിവേൽപ്പിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം ലഖ്‌നൗവിൽ ചേര്‍ന്ന ബിജെപി പ്രവര്‍ത്തക യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. 
   സമൂഹമാധ്യമങ്ങള്‍ ഉപയോ​ഗിച്ച് പ്രതിപക്ഷവും വിദേശികളും ​ഗൂഢാലോചന നടത്തുകയാണ്.
   അതുകൊണ്ട് സമൂ​​ഹമാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി ഉപയോ​ഗപ്പെടുത്തണമെന്നും ആദിത്യനാഥ്‌ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ യുപിയിൽ 62 സീറ്റിൽ നിന്ന് 33 സീറ്റിലേക്ക് ബിജെപി കൂപ്പുകുത്തിയിരിക്കുകയാണ്.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top