15 November Friday

നാഗാലാൻഡിൽ 
8 ജില്ലയിലും 
അരുണാചലിൽ 
3 ജില്ലയിലും 
അഫ്‌സ്‌പ നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ന്യൂഡൽഹി
നാഗാലാൻഡിലെ എട്ട്‌ ജില്ലയിലും അരുണാചൽ പ്രദേശിലെ മൂന്ന്‌ ജില്ലയിലും സായുധ സേന പ്രത്യേക അധികാര നിയമം(അഫ്സ്‌പ) ആറുമാസംകൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാഗാലാൻഡിൽ ദിമാപൂർ, നിയുലാൻഡ്, ചുമൗകെദിമ, മോൺ, കിഫിർ, നോക്ലാക്, ഫെക്ക്, പെരെൻ ജില്ലകളിലാണ്‌ നിയമം തുടരുക. അരുണാചൽ പ്രദേശിൽ തിരപ്, ചാങ്‌ലാങ്, ലോംഗ്ഡിങ്‌ ജില്ലകളിലാണ്‌ നിയമം നീട്ടിയത്‌.

ഒക്‌ടോബർ ഒന്നിന്‌ പുതുക്കിയ വിജ്ഞാപനം നിലവിൽ വരും. അഫ്സ്‌പ നിലവിലുള്ള പ്രദേശങ്ങളിൽ സായുധ സേനക്ക്‌ അതിവിപുലമായ അധികാരമാണുള്ളത്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനം പ്രദേശത്തും അഫ്സ്പ പിൻവലിച്ചുവെന്ന്‌ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ ഷാ അവകാശപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top