22 November Friday

കര്‍ഷകത്തൊഴിലാളി യൂണിയൻ 
ജനറൽ കൗൺസിൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

 ചെന്നൈ > അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്റെ ദ്വിദിന ജനറൽ കൗൺസിൽ യോഗത്തിന്‌ തിരുച്ചിറപ്പള്ളിയിൽ തുടക്കമായി. പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര സർക്കാരിന്റെ വർഗീയനയങ്ങൾക്കും കോർപറേറ്റ് ഭരണത്തിനുമെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന പണപ്പെരുപ്പം ഇന്ത്യൻ സമ്പദ്ഘടനയുടെ അടിത്തറ ഇളക്കിയിരിക്കുകയാണ്. സുരക്ഷിതമായ ജീവിത സാഹചര്യം ഉറപ്പ് നൽകാനാകാത്ത കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ബി വെങ്കിട്ട് റിപ്പോർട്ട് അവതരിപ്പിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ എം വി ഗോവിന്ദൻ, ജോയിന്റ്‌ സെക്രട്ടറിമാരായ വിക്രം സിങ്, വി ശിവദാസൻ എംപി, അഖിലേന്ത്യ കിസാൻസഭാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, ഗന്ധർവകോട്ടെ എംഎൽഎ ചിന്നദുരൈ തുടങ്ങിയവർ സംസാരിച്ചു. യോഗം തിങ്കളാഴ്‌ച സമാപിക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top