23 December Monday

വിങ് കമാൻഡർ ബലാൽസംഗം ചെയ്തു; നാവികസേനയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ശ്രീനഗർ> ഇന്ത്യൻ  നാവികസേനയിലെ വനിതാ ഫ്ലയിങ് ഓഫിസറെ വിങ് കമാൻഡർ ബലാൽസംഗം ചെയ്തതായി പരാതി. രണ്ട് വർഷമായി ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുണ്ടെന്ന് ഫ്ലയിങ് ഓഫിസർ പൊലീസിനോട്‌ പറഞ്ഞു. സംഭവത്തിൽ ജമ്മു കശ്മീരിലെ ബുദ്ഗാം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376(2) പ്രകാരമാണ്‌ കേസ്‌ രജിസ്റ്റർ ചെയ്തത്‌.

കേസുമായി ബന്ധപ്പെട്ട് പൊലീസുമായി പൂർണമായും സഹകരിക്കുമെന്ന് നാവികസേന അറിയിച്ചു.

2023 ഡിസംബർ 31ന്‌ നടന്ന പുതുവത്സര പാർട്ടിക്കിടെ ഓഫീസർ തന്നെ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പാർട്ടിയിൽ, യുവതിയ്ക്ക്‌ സമ്മാനം ലഭിച്ചോ എന്ന് സീനിയർ ഓഫിസർ‌ ചോദിച്ചുവെന്നും ഇല്ലെന്ന്  പറഞ്ഞപ്പോൾ, സമ്മാനങ്ങൾ തന്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് വിങ് കമാൻഡർ യുവതിയെ അവിടേക്ക് കൊണ്ടുപോയി തുടർന്ന്‌ സീനിയർ ഉദ്യോഗസ്ഥൻ തന്നെ നിർബന്ധിച്ച് ഓറൽ സെക്‌സിന് പ്രേരിപ്പിച്ചെന്നും പീഡിപ്പിച്ചുവെന്നും ഫ്ലയിങ്‌ ഓഫീസർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top