26 December Thursday

205 യാത്രക്കാരുമായി ബം​ഗ്ലാദേശിൽ നിന്നും എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ന്യൂഡൽഹി > സംഘർഷം തുടരുന്ന ബം​ഗ്ലാദേശിൽ നിന്നും 205 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. 199 മുതിർന്നവരും ആറ് കുട്ടികളുമാണ് എയർ ഇന്ത്യയുടെ സ്പെഷ്യൽ വിമാനത്തിൽ ഇന്ത്യയിലെത്തിയത്. ബുധനാഴ്ച രാവിലെയാണ് ധാക്കയിൽ നിന്നും വിമാനം ഡൽഹിയിലെത്തിയത്. ബം​ഗ്ലാ​ദേശിൽ സ്ഥിതി​ഗതികൾ മുമ്പത്തേക്കാൾ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഡൽഹിയിലെത്തിയ യാത്രക്കാർ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് രണ്ട് പ്രതിദിന വിമാന സർവീസുകൾ എയർ ഇന്ത്യ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് റി​പ്പോർട്ടുകളുണ്ട്.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top