ന്യൂഡൽഹി> എയർമാർഷൽ അമർ പ്രീത് സിങ് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയാകും. ഈ മാസം 30ന് കാലാവധി പൂർത്തിയാക്കുന്ന എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ പിൻഗാമിയായാണ് അമർ പ്രീത് സിങ് ചുമതലയേൽക്കുക. നിലവിൽ വ്യോമസേനയുടെ ഉപമേധാവിയാണ്. 5000 മണിക്കൂറിലധികം യുദ്ധവിമാനങ്ങൾ പറത്തിയ അനുഭവമുള്ള അമർ പ്രീത് സിങ് 1984ലാണ് സേനയുടെ ഭാഗമായത്. സെൻട്രൽ എയർഫോഴ്‌സ് കമാൻഡിലും ഈസ്‌റ്റേൺ എയർ കമാൻഡിലും പ്രവർത്തിച്ചിട്ടുണ്ട്.
നാഷനൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. . മിഗ്-27 സ്‌ക്വാഡ്രനിൽ ഫ്ലൈറ്റ് കമാൻഡറും കമാൻഡിങ് ഓഫീസറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്നിനാണ് സേനയുടെ ഉപമേധാവിയായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..