23 December Monday

വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

photo credit: facebook

ന്യൂഡല്‍ഹി> ഇന്ത്യന്‍ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു. നിലവിലെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി വിരമിച്ച ഒഴിവിലേക്കാണ് അമര്‍ പ്രീത് സിങ് ചുമതലയേറ്റത്‌.  

റഷ്യയിലെ മോസ്കോയിൽ മിഗ് -29 അപ്‌ഗ്രേഡ് പ്രോജക്റ്റ് മാനേജ്‌മെന്റ്‌ ടീമിനെ നയിച്ച സിങ് 40 വര്‍ഷത്തോളമായി സേനയിലെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നു. എയര്‍ ഓഫീസര്‍ കമാന്‍ഡിങ്- ഇന്‍-ചീഫ് (സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്), ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top