24 December Tuesday

ഡൽഹിയിലെ വായു ​ഗുണനിലവാരം ​ഗുരുതര വിഭാഗത്തിൽ: നിയന്ത്രണങ്ങൾ തുടരാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ന്യൂഡൽഹി > രാജ്യ തലസ്ഥാനത്ത് വായു ​ഗുണനിലവാരം വീണ്ടും താഴ്‌ന്നു. വായു ​ഗുണനിലവാര സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയത് 420 എക്യുഐ. ഡൽഹിയിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ ഒമ്പതിടത്തും 450 എക്യുഐക്ക് മുകളിലുള്ള 'സിവിയർ പ്ലസ്' വിഭാഗത്തിലാണ്  വായു ഗുണനിലവാരം രേഖപ്പെടുത്തിയത്.

19 ഇടങ്ങളിൽ 400നും 450നും ഇടയിലാണ് ​ഗുണനിലവാര സൂചിക. ആനന്ദ് വിഹാറിൽ 457ഉം അശോക് വിഹാറിൽ 455ഉം ചാന്ദിനി ചൗക്കിൽ 439മാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ ഇപ്പോഴത്തെ ഏറ്റവും കുറഞ്ഞ താപനില 11.4 ഡിഗ്രി സെൽഷ്യസാണ്.

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതോടെ കേന്ദ്രസർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കത്തതിലും നടപടികളെടുക്കാത്തതിലുമായിരുന്നു വിമർശനം. ജിആർഎപി–-4 നിയന്ത്രണങ്ങൾ നവംബർ 25 വരെ തുടരാൻ അധികാരികളോട് സുപ്രീംകോടതി ഉത്തരവിട്ടു.

വായുഗുണനിലവാരം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിലെ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഡൽഹി സർക്കാർ ഉത്തരവിറക്കിയിരുന്നു. നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൂർണനിരോധനം ഏർപ്പെടുത്തി. അനുമതി വാങ്ങാതെ നിയന്ത്രണങ്ങൾ നീക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top