22 December Sunday

ഡൽഹിയിൽ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നു; നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

Photo credit: X

ന്യൂഡൽഹി > ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും ഗുരുതരമായ വിഭാഗത്തിൽ തുടരുകയാണ്. ഇന്നലെ 444 ആയിരുന്ന എയർ ക്വാളിറ്റി ഇൻഡക്സ് ഇന്ന്  419 ലേക്ക് താഴ്‌ന്നു. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ മേഖലകൾ നേർത്ത പുകമഞ്ഞിൽ മൂടി.

ഡൽഹിയിൽ വായുഗുണനിലവാരം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെ പകുതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഡൽഹി സർക്കാർ ഉത്തരവിറക്കിയിരുന്നു. നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. അനുമതി വാങ്ങാതെ നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌(സിപിസിബി) രേഖ പ്രകാരം ഇന്ത്യാ ഗേറ്റ്‌, ആർ കെ പുരം, മന്ദിർ മാർഗ്‌, ദ്വാരക സെക്ടർ എട്ട്‌ തുടങ്ങിയ മേഖലകളിൽ വായു നിലവാര സൂചിക 1000 എത്തിയിരുന്നു. രാജ്യതലസ്ഥാനത്തെ ശരാശരി വായു ഗുണനിലവാര സൂചിക കഴിഞ്ഞ ദിവസങ്ങളിൽ 500 കടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top