മുംബൈ
നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഭരണമുന്നണിയില്‍ അധികാരത്തര്‍ക്കം. മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെന്ന് എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ തുറന്നടിച്ചു.
സീറ്റ് വിഭജനത്തില്‍ എന്‍സിപിയും എക്നാഥ് ഷിന്‍ഡെയുടെ ശിവസേനയും ബിജെപിയും തമ്മില്‍ തര്‍ക്കമുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് പിന്നാലെയാണ് അധികാരത്തര്‍ക്കവും തലപൊക്കിയത്. 21 സീറ്റില്‍ എന്‍സിപിയുമായി തര്‍ക്കമുണ്ടെന്ന് പ്രമുഖ ബിജെപി നേതാവ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.അജിത് പവാറിന്റെ എന്‍സിപിയില്‍ നിന്ന് നിരവധി പ്രമുഖ നേതാക്കള്‍ അടുത്തിടെ ശരദ് പവാര്‍ പക്ഷത്തേക്ക് കൂറുമാറിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..