22 December Sunday

അജ്മീരിലും ട്രെയിൻ 
അട്ടിമറി ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


ജയ്‌പുര്‍
രാജസ്ഥാനിലെ അജ്മീരിൽ  ട്രാക്കിൽ സിമന്റ് ബ്ലോക്ക് വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.  നോര്‍ത്ത് വെസ്റ്റേൺ റെയിൽവെക്ക്‌ കീഴിലുള്ള  ഫുലേരെ അഹമ്മദാബാദ് ചരക്ക് ​ഗതാ​ഗത റൂട്ടിൽ സര്‍ധാന –- ബങ്കൂർഗ്രാം  സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കിലാണ് 70 കിലോ​  ഭാരമുള്ള സിമന്റ് ബ്ലോക്ക് കണ്ടെത്തിയത്. ചരക്കുട്രെയിൻ സിമന്റ് ബ്ലോക്കിൽ ഇടിച്ചെങ്കിലും അപകടമൊഴിഞ്ഞു. പൊലീസ്  അന്വേഷണം തുടങ്ങി.

അതിനിടെ, ഞായറാഴ്ചയുണ്ടായ യുപി കാൺപുരിൽ ബിവാനി –-  പ്രയാ​ഗ് രാജ് കാളിന്ദി എക്സ്പ്രസ് അട്ടിമറി ശ്രമത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top