ലഖ്‌നൗ> വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഒറ്റക്കെട്ടായി ശ്രമിക്കുമെന്ന് സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവയ്‌ക്കൊപ്പം മഹായുതി സഖ്യത്തിന്റെ ഭാഗമായ ബിജെപിയെ അദ്ദേഹം ആക്ഷേപിക്കുകയും ഈ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ശത്രുക്കളെ പരാജയപ്പെടുത്തുമെന്നും നല്ല മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർടികളുടെയും ആളുകളുടെയും ഇടയിലുള്ള "ചരിത്രപരമായ ഐക്യവും സാഹോദര്യവും" ബിജെപി നശിപ്പിച്ചതായും അഖിലേഷ് ആരോപിച്ചു. മഹാരാഷ്ട്രയെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും ദുർബലമാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ബിജെപിയുടെ മെഗാ അഴിമതി മഹാപുരുഷന്മാരുടെ പ്രതിമകളെപ്പോലും വെറുതെ വിട്ടില്ല. പെൺകുട്ടികളുടെ മാനം കെടുത്തിയവരെ രാഷ്ട്രീയ നേതൃനിരയിലേയ്ക്ക് കൊണ്ടുവന്നു. മഹാരാഷ്ട്രയിലെ പുരോഗമന സമൂഹം ഇതെല്ലാം മനസിലാക്കുന്നുണ്ടെന്നും ബിജെപി നടത്തുന്ന ഈ വഞ്ചനയെ പരാജയപ്പെടുത്തുമെന്നും" അഖിലേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..