ന്യൂഡൽഹി
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡെക്സ് ഓൺ സെൻസർഷിപ്പിന്റെ ഈ വർഷത്തെ മാധ്യമപ്രവർത്തന മേഖലയിലെ ആവിഷ്കാര സ്വാതന്ത്ര്യ പുരസ്‌കാരം ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മൊഹമ്മദ് സുബൈറിന്. വർഗീയ ആക്രമണങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ തുടങ്ങിയവ പുറത്തുകൊണ്ടുവന്ന സുബൈറിന് ഇന്ത്യയിലെ വ്യാജവാർത്തകളെ നേരിട്ടതിന് ജയിലിൽ കിടക്കേണ്ടിവന്നെന്ന് പുരസ്‌കാരസമിതി ചൂണ്ടിക്കാട്ടി.
ബിജെപിയുടെ വ്യാജവാർത്തകൾ വസ്‌തുനിഷ്‌ഠമായി പൊളിക്കുന്ന സുബൈറിനെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളിൽ 24 ദിവസം ജയിലടച്ചിരുന്നു. സുപ്രീംകോടതി ഇടപ്പെട്ടാണ് മോചിപ്പിച്ചത്. ദുരിതകാലത്ത് കൂടെനിന്നവർക്ക് നന്ദി പറഞ്ഞ സുബൈർ, പുരസ്‌കാരം യുവസഹപ്രവർത്തകർക്ക് പ്രതീക്ഷയുടെ വെളിച്ചമാണെന്ന് പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..