23 December Monday

ആംആദ്മി എംഎല്‍എ ഡല്‍ഹിയില്‍ അറസ്റ്റില്‍; ഇഡിയെ ഉപയോഗിച്ച് പ്രതികാര നടപടിയെന്ന് എഎപി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

ന്യൂഡല്‍ഹി> ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി.  ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനത്തിലും വഖഫ് ഭൂമി പാട്ടത്തിന് നല്‍കിയതിലും കൃത്രിമം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അറസ്റ്റ്. 100 കോടി വരുന്ന ഭൂമിയിലാണ് അഴിമതി നടന്നതെന്നും ഇഡി പറയുന്നു.  ഡല്‍ഹിയിലെ വസതിയില്‍ രാവിലെ 6.30 നായിരുന്നു ഇഡി റെയ്ഡ്.

 തന്റെ ക്യാന്‍സര്‍ രോഗിയായ അമ്മയെ ബുദ്ധിമുട്ടിച്ചുകൊണ്ടായിരുന്നു പരിശോധന നടന്നതെന്ന് അമനത്തുള്ള ഖാന്‍ പിന്നീട് സമൂഹമാധ്യമമായ എക്‌സില്‍ പറഞ്ഞു. നാല് മണിക്കൂറോളമായിരുന്നു റെയ്ഡ് നടന്നത്. തുടര്‍ന്ന് ഇഡി അമനത്തുള്ളയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 എംഎല്‍എയ്‌ക്കെതിരായ ആരോപണത്തില്‍ സിബിഐ നേരത്തെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അഴിമതി സംബന്ധിച്ച ഒരു തെളിവും സിബിഐക്ക് കണ്ടെത്താന്‍ സാധിച്ചില്ല. സാമ്പത്തിക ക്രമക്കേട് അമനത്തുള്ള ഖാന്‍ നടത്തിയതായി കണ്ടെത്താനായില്ലെന്ന് സിബിഐ കോടതിയിലും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ്  കേന്ദ്രത്തിന്റെ പ്രതികാര നടപടിയെന്ന നിലയില്‍ വീണ്ടും റെയ്ഡും അറസ്റ്റും ഉണ്ടായിരിക്കുന്നത്

 അതേസമയം, ബിജെപി പ്രതികാര നടപടിയാണ് സ്വീകരിക്കുന്നതെന്ന് ആംആദ്മി നേതാവ്  സഞ്ജയ് സിംഗ് എംപി മനീഷ് സിസോദിയ എന്നിവര്‍ ആരോപിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top