19 December Thursday

ആമയിഴഞ്ചാൻ അപകടം: റെയിൽവേ മന്ത്രിക്ക് വീണ്ടും കത്തയച്ച് എ എ റഹിം എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

തിരുവനന്തപുരം > ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ കുടുംബത്തോട് തുടരുന്ന റയിൽവെയുടെ അവഗണ ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിക്ക് എ എ റഹിം എംപി കത്തയച്ചു. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദികളായ റെയിൽവേ ഇപ്പോഴും മൗനം തുടരുകയാണ്.

ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എ എ റഹിം എംപി റെയിൽവേക്ക് നേരത്തെ കത്ത് നൽകിയിരുന്നു. പാർലമെന്റിലും വിഷയം ഉന്നയിച്ചിരുന്നു. പക്ഷെ അതിലൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് റെയിൽവേ മന്ത്രിക്ക് വീണ്ടും കത്തയച്ചതെന്ന് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഒരു കേന്ദ്ര മന്ത്രി പോലും ജോയിയുടെ വീട് പോലും സന്ദർശിച്ചിട്ടില്ലായെന്നും റഹീം കത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനോടകം തന്നെ ജോയിയുടെ മാതാവിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകി. നഗരസഭാ പ്രദേശത്തല്ലെങ്കിൽ പോലും ജോയിയുടെ മാതാവിന് വീട് വച്ച് നൽകാനുള്ള നടപടികളും നഗരസഭാ പുരോഗമിക്കുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top