കൊൽക്കത്ത > ബലാത്സംഗ കൊലപാതക കേസുകളിൽ വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കാനായി പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിൽ കൊണ്ടുവരുന്നത്.
ആർ ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് പശ്‌ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ആഗസ്ത് 28 നാണ് പ്രത്യേക സമ്മേളനം നടത്താനുള്ള നിർദ്ദേശം പാസാക്കിയത്. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് വധശിക്ഷ ഉറപ്പാക്കാൻ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് 28 ന് തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിൻ്റെ സ്ഥാപക ദിന റാലിയിൽ സംസാരിക്കവെയാണ് ഭേദഗതി വരുത്തിയ ബിൽ പ്രഖ്യാപനം നടത്തിയത്. കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയസംഭവത്തിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാരിനും പോലീസിനും എതിരെ രാജ്യവ്യാപകമായി രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..