27 December Friday

വയനാട്‌ മുണ്ടക്കൈ ദുരന്തം ; അമിത്‌ ഷായുടെ നുണക്കഥ പൊളിഞ്ഞു , ബിജെപിയുടെ തരംതാണ രാഷ്ട്രീയനീക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024


ന്യൂഡൽഹി
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുമെന്ന്‌ കേരളത്തിന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നുവെന്ന ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ പാർലമെന്റിലെ അവകാശവാദം പച്ചക്കള്ളമെന്ന്‌ തെളിഞ്ഞതോടെ പൊളിഞ്ഞത്‌ ബിജെപിയുടെ തരംതാണ രാഷ്ട്രീയനീക്കം. പ്രകൃതിദുരന്തത്തെ പോലും രാഷ്‌ട്രീയവത്‌കരിക്കാനുള്ള നീക്കമാണ്‌  മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ തകർന്നത്‌.

അമിത്‌ ഷായുടെ പാർലമെന്റിലെ നുണപ്രസ്‌താവനയ്‌ക്ക്‌ പിന്നാലെ അതേ വാദഗതികൾ സമൂഹമാധ്യമങ്ങളിൽ ഉയർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അടക്കം നിരവധി ബിജെപി നേതാക്കൾ രംഗത്തുവന്നു. കേരളമാകെ ഒരേ മനസ്സോടെ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയ ഘട്ടത്തിലാണ്‌ ഈ തരംതാണ നീക്കം.

ജൂലൈ 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ കേരളത്തിന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നുവെന്നാണ്‌ അമിത്‌ ഷാ പാർലമെന്റിൽ പറഞ്ഞത്‌. അമിത്‌ ഷാ പറഞ്ഞ ദിവസങ്ങളിലൊന്നും വയനാട് റെഡ്‌ അലർട്ട്‌ മേഖലയിൽ വന്നിരുന്നില്ല. ദുരന്തമുണ്ടായതിന്‌ തൊട്ടുതലേന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌ പ്രകാരം വയനാട്ടിൽ യെല്ലോ അലർട്ട്‌ മാത്രം. ദുരന്തമുണ്ടായ ദിവസം ഓറഞ്ച്‌ അലർട്ടാണ്‌ നൽകിയത്‌. ദുരന്തമുണ്ടായശേഷം മാത്രമാണ്‌ റെഡ്‌ അലർട്ട്‌ നൽകിയത്‌. മുഖ്യമന്ത്രിയുടെ വിശദീകരണം വന്നശേഷം കേന്ദ്രത്തിന്‌ കീഴിലുള്ള പ്രസ്‌ഇൻഫർമേഷൻ ബ്യൂറോ ദുർബലമായ മറുപടിയുമായി രംഗത്ത്‌ വന്നു. വയനാട്ടിന്‌ റെഡ്‌ അലർട്ട്‌ നിർദേശം നൽകിയിരുന്നതായി ആഭ്യന്തര മന്ത്രി പറഞ്ഞിട്ടില്ലെന്നാണ്‌ പിഐബിയുടെ വിശദീകരണം. റെഡ്‌ അലർട്ടില്ലാതെ എങ്ങനെയാണ്‌ ആളുകളെ ഒഴിപ്പിക്കുകയെന്ന ചോദ്യത്തിന്‌ പിഐബിക്കും മറുപടിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top