07 September Saturday

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023

Amitabh Bachchan. photo credit -twitter

ഹെെദരാബാദ് > ആക്ഷൻ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് , ദീപിക പദുകോൺ  എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന 'പ്രൊജക്ട് കെ'യുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ ഐ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി ടി സ്കാൻ എടുത്ത ശേഷം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.  അപകടത്തെ തുടർന്ന് 'പ്രൊജക്ട് കെ'യുടെ ചിത്രീകരണം നിർത്തിവെച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top