23 December Monday

ദുബായ്- ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ടകൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

ന്യൂഡൽഹി > ദുബായ് ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വെടിയുണ്ടകൾ കണ്ടെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 27ന് ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ദുബായ് നിന്ന് ന്യൂഡൽഹിയിലേക്കുള്ള AL916 വിമാനത്തിലാണ് വെടിയുണ്ടകൾ കണ്ടത്.

സീറ്റ് പോക്കറ്റിൽ വച്ച നിലയിലായിരുന്നു ഇവ. വൃത്തിയാക്കുന്നതിനിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആയുധ നിയമപ്രകാരം ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top