ചണ്ഡീഗഡ് > പഞ്ചാബിലെ ജലന്ധർ ജില്ലയിയെ ഐസ് ഫാക്‌ടറിയിലുണ്ടായ അമോണിയ വാതക ചോർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. ചോർച്ചയുണ്ടായതിനെ തുടർന്ന് ഫയർ ടെൻഡറുകളും ആംബുലൻസുകളും ഉൾപ്പെടെ സ്ഥലത്തെത്തി ആറ് പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുകയാണ്. ശനിയാഴ്‌ചയായിരുന്നു സംഭവം.
വാതക ചോർച്ചയെ തുടർന്ന് ഫാക്‌ടറിക്ക് സമീപത്തുള്ള നിരവധി പേർക്ക് ശ്വാസ തടസവും കണ്ണിൽ അസ്വസ്ഥതയും അനുഭവപ്പെട്ടതായാണ് വിവരം. ഫാക്‌ടറിയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ വരെ വാതകം വ്യാപിച്ചതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.
അമോണിയ ചോർന്നതിനെ തുടർന്ന് പൊലീസ് ഫാക്‌ടറി സീൽ ചെയ്യുകയും ആ ഭാഗത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..