22 December Sunday

തിരുപ്പതിയിൽ 3 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

തിരുപ്പതി > തിരുപ്പതിയിൽ മൂന്നുവയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ ബന്ധുവായ 22കാരനാണ് ക്രൂരകൃത്യം നടത്തിയത്. ചോക്കലേറ്റ് നൽകാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ശേഷം ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

കുട്ടി താമസിക്കുന്ന സ്ഥലത്തുതന്നെയാണ് പ്രതിയും താമസിച്ചിരുന്നത്. കുട്ടിയെ കാണാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top