ബെർലിൻ
മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയിൽ മതസ്‌പർധ വർധിച്ചതായി ജർമനിയുടെ മുൻ ചാൻസലർ ആംഗല മെർക്കൽ. ‘സ്വാതന്ത്ര്യം: ഓർമകൾ 1954-–- 2021’ എന്ന പുസ്‌തകത്തിലാണ് വെളിപ്പെടുത്തല്‍. ‘മോദി പ്രധാനമന്ത്രിയായതിനുശേഷം, മുസ്ലിം, ക്രിസ്‌ത്യൻ വിഭാഗങ്ങൾക്കുനേരെ ഇന്ത്യയില്‍ ഹിന്ദു ദേശീയവാദികൾ കൂടുതലായി ആക്രമണം അഴിച്ചുവിട്ടു. ഇതിനെ ആശങ്കയോടെയാണ് കണ്ടത്. ഇക്കാര്യം മോദിയുമായി സംസാരിച്ചിരുന്നെങ്കിലും അദ്ദേഹം ശക്തമായി നിഷേധിച്ചു' മെർക്കൽ ഓർക്കുന്നു.
മോദിയെ വിഷ്വല്‍ ഇഫക്ട് ഏറെ ഇഷ്ടപ്പെടുന്ന നേതാവെന്നാണ് മെര്‍ക്കല്‍ വിശേഷിപ്പിക്കുന്നത്. 2015ല്‍ ജര്‍മനിയിലെ കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹോളോഗ്രാഫിക് സാങ്കേതിക വിദ്യയിലൂടെ തന്റെ സ്റ്റുഡിയോ പ്രസംഗം അമ്പതിലേറെ സമ്മേളനങ്ങളില്‍ അവതരിപ്പിച്ചതിനെ കുറിച്ച് മോദി വാചാലനായെന്നും മെര്‍ക്കല്‍ വിവരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..