23 December Monday

അങ്കോള ദുരന്തം: തിരച്ചിൽ രണ്ട് ദിവസത്തിനകം പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

അങ്കോള >  ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ രണ്ട് ദിവസത്തിനകം പുനരാരംഭിക്കാൻ കർണാടക സർക്കാർ ഉറപ്പ് നൽകിയെന്ന് എകെഎം അഷ്‌റഫ്‌ എംഎൽഎ. കർണാടക ചീഫ് സെക്രട്ടറിയുമായി മഞ്ചേശ്വരം എംഎൽഎ ബംഗളൂരുവിൽ കൂടിക്കാഴ്ച്ച നടത്തി. പുഴയിലെ അടിയൊഴുക്ക് നാല് നോട്സായി കുറഞ്ഞെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അടിയൊഴുക്ക് മൂന്ന് നോട്സായാൽ ഈശ്വർ മാൽപെക്ക് പരിശോധനക്ക് അനുമതി ലഭിക്കും. തിരിച്ചിലിന് നേവിയെ എത്തിക്കാനും നീക്കമുണ്ട്. പ്രതികൂല കാലവസ്ഥയെ തുടർന്നും ശക്തമായ അടിയൊഴുക്കിനെ തുടർന്നുമാണ് തിരച്ചിൽ നിർത്തിവെച്ചതെന്നാണ് അധികൃതർ പറയുന്നത്. .

അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദൗത്യം ഗൗരവകരമായി കാണണമെന്ന് ഹൈക്കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top