23 December Monday

മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല; ഡ്രോൺ പരിശോധന താൽക്കാലികമായി നിർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

അങ്കോള > കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ട അർജുനെ കണ്ടെത്തനായി ആരംഭിച്ച ഡ്രോൺ പരിശോധനയിൽ നിരാശ.  ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ സജീവമായ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. കടുത്ത മഴയെ തുടർന്ന്‌ ഇപ്പോൾ ഡ്രോൺ പരിശോധന താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്‌.

ഡ്രോൺ ഉപയോഗിച്ച്‌ നടത്തിയ തെർമൽ സ്‌കാനിങ്ങിൽ പുഴയ്‌ക്കരികിൽ ശരീരോഷ്‌മാവിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. രാത്രി തണുത്ത അന്തരീക്ഷത്തിൽ വീണ്ടും പരിശോധന നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top