22 December Sunday

മലൈക അറോറയുടെ അച്ഛൻ ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


മുംബൈ
ബോളിവുഡ് നടിമാരായ മലൈക അറോറയുടെയും അമൃത ​അറോറയുടെയും അച്ഛൻ അനിൽ അറോറ (65) കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി. ബുധൻ രാവിലെ ഒമ്പതോടെ ബാന്ദ്രയിലെ കെട്ടിടത്തിന്റെ ടെറസിൽനിന്നാണ് അനിൽ അറോറ ചാടിയതെന്ന്‌ വാർത്താ ഏജൻസി റി​പ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക്‌ മാറ്റി.

പഞ്ചാബ് സ്വദേശിയായ അനില്‍ അറോറ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ജോയ്സ് പോളികാർപ് മലയാളിയാണ്. തനിക്ക്  11 വയസ്സുള്ളപ്പോൾ മുതൽ അച്ഛനും അമ്മയും വേർപിരിഞ്ഞാണ്‌ താമസിക്കുന്നതെന്ന് മലൈക അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും കുറച്ചുവര്‍ഷങ്ങളായി താനും അനില്‍ അറോറയും ഒരു വീട്ടിലാണ് കഴിയുന്നതെന്ന് ജോയ്സ് പോളികാർപ് പൊലീസിന് മൊഴിനല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top